വാടാനപ്പള്ളി: ആഘോഷങ്ങളിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പ് കലണ്ടറുമായി ചാക്യാരും കുട്ടികളും നിരത്തിലിറങ്ങി. നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് തൃപ്രയാർ കിഴക്കേ നടയിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾക്ക് ബോധവൽക്കരണവുമായാണ് ചാക്യാരും കുട്ടികളും പൊതുനിരത്തിലിറങ്ങിയത്. ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഇ.ബി ഷൈജ, അധ്യാപകരായ രശ്മി, വിജി, സരിത, പി.എം ബാബിൽനാഥ് എന്നിവരും എൻ.എസ്.എസ് ലീഡർ ജന, ഫാത്തിമ, റയാൻ, ഫൈസൽ തുടങ്ങി മുഴുവൻ എൻ.എസ്.എസ് വളണ്ടിയേഴ്സ് ബോധവൽക്കരണത്തിൽ പങ്കാളികളായി. ഹെൽമറ്റ് വച്ച് യാത്ര ചെയ്തവർക്ക് മധുരവം നൽകി.