പുന്നയൂർക്കുളം: മലേഷ്യയിൽ വെച്ച് മരിച്ച പാപ്പാളി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിൽ കൊണ്ടുവന്ന് കബറടക്കും. അണ്ടത്തോട് പാപ്പാളി പെരുവഴിപ്പുറത്ത് പരേതനായ അബൂബക്കറിന്റെ മകൻ ബദറുവാണ് മലേഷ്യയിൽ വെച്ച് മരണപ്പെട്ടത്. നാളെ രാവിലെ ഏഴിന് കാപ്പിരിക്കാടുള്ള വീട്ടിലെത്തിക്കുന്ന മൃതദേഹം എട്ടുമണിക്ക് അണ്ടത്തോട് ജുമാമസ്ജിദ് കബർസ്ഥാനിലാണ് കബറടക്കുക. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ബദറു മരണപ്പെട്ടത്.