Wednesday, January 22, 2025

ടീം ഓഫ് വെളിച്ചെണ്ണപ്പടി സംഘടിപ്പിക്കുന്ന ടി.എ ജലാലു മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം

കടപ്പുറം: ടീം ഓഫ് വെളിച്ചെണ്ണപ്പടി സംഘടിപ്പിക്കുന്ന ടി.എ ജലാലു മെമ്മോറിയൽ നാലാമത് അഖില കേരള ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കമായി. കടപ്പുറം അഞ്ചങ്ങാടി ഗവൺമെൻ്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ തൗഫീഖ് അധ്യക്ഷത വഹിച്ചു. ചാവക്കാട് എസ്.ഐ പ്രീതാ ബാബു മുഖ്യാതിഥിയായി. പഞ്ചായത്ത് മെമ്പർ പി.എ മുഹമ്മദ്, ഷാഹുൽ ഹമീദ് മുണ്ടൻസ്, സംഘാടക സമിതി അംഗങ്ങളായ ഫായിസ്, ഫർഷാദ്, ഷബീർ അലി, ആഷിഖ് യുവി എന്നിവർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ ജാസിബ് സ്വാഗതം പറഞ്ഞു. 

     ഉദ്ഘാടന മത്സരത്തിൽ റോയൽ കിങ്സ് പട്ടാമ്പി വിജയികളായി. ഓർബിറ്റ് അബുദാബി സ്പോൺസർ ചെയ്ത ടീം ഓഫ് പഞ്ചവടിയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് റോയൽ കിങ്സ് പരാജയപ്പെടുത്തിയത്. നാളെ (ചൊവ്വ) വൈകിട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിൽ നാട്ടുകൂട്ടം പൊന്നാനി, ബ്ലൂ മൂൺ സ്പോർട്ടിംഗ് എഫ്.സി തളിക്കുളവുമായി ഏറ്റുമുട്ടും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments