ചാവക്കാട്: കെ കരുണാകരൻ്റെ 14ാം ചരമ വാർഷിക ദിനത്തിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്‌ക്വയറിൽ നടന്ന അനുസ്മരണ സദസ്സ് യു. ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ.വി ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.വി യൂസഫലി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ.എസ് മുഹമ്മദ് സറൂഖ് അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാക്കളായ കെ നവാസ്, ടി.എച്ച് റഹീം, കെ.വി ലാജുദ്ധീൻ, സി.കെ ബാലകൃഷ്ണൻ, ഷുക്കൂർ കോനാരത്ത്, സലാം കൊപ്പര, പി.കെ ഷക്കീർ, സുരേഷ് മുതുവട്ടൂർ, പി മുഹമ്മദ്ധീൻ, പി.വി ഇസ്ഹാഖ്, ഷക്കീർ മണത്തല, ഉമ്മർ കരിപ്പായിൽ, കെ.വി ഷംസുദ്ധീൻ, എ.സി ഉമ്മർ, ആർ.വി അബ്ദുൽ ജബ്ബാർ, രാധാകൃഷ്ണൻ ബ്ലാങ്ങാട് എന്നിവർ സംസാരിച്ചു.