Saturday, April 19, 2025

ഗുരുവായൂർ കൊളാടിപ്പറമ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു

ഗുരുവായൂർ: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതിയുടെ ഭാഗമായി എൻ.കെ അക്ബർ എം.എൽ.എയുടെ ശുപാർശയിൽ തിരഞ്ഞെടുക്കപ്പെട്ട ഗുരുവായൂർ നഗരസഭ  41-ാം വാർഡിലെ കൊളാടിപ്പറമ്പ് അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ദിവ്യ സജി സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് എൻജിനീയർ സതീദേവി പദ്ധതി വിശദീകരണം നടത്തി. കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകിയ ശ്രീമതി. സൂര്യഭായിയുടെ മകൾ ദിവ്യ നഗരസഭ ചെയർമാന് ആധാരം കൈമാറി. നഗരസഭ പട്ടികജാതി വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ അജിത ദിനേശൻ, നഗരസഭ ആസൂത്രണ ഉപാദ്ധ്യക്ഷൻ ടി.ടി ശിവദാസൻ എന്നിവർ സംസാരിച്ചു. ഗുരുവായൂർ നഗരസഭ പട്ടികജാതി  വികസന ഓഫീസർ അഞ്ജിത അശോക് നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments