ചാവക്കാട്: കേരള കോൺഗ്രസ് (എം) ചാവക്കാട് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം കെ.വി അലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജോർജ് ചൂണ്ടൽ മുഖ്യപ്രഭാഷണം നടത്തി.വനിതാ വിങ്ങിന്റെ പ്രസിഡണ്ടായി ഉസ്ബത്ത്, സെക്രട്ടറിയായി ഷിനി അനിൽകുമാർ, വൈസ് പ്രസിഡണ്ട് പി.കെ ബൽക്കീസ്, ജോയിൻ്റ് സെക്രട്ടറി സോഫിയ ചന്ദ്രൻ, ട്രഷറർ ലൈല എന്നിവരെ തിരഞ്ഞെടുത്തു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം ഗോപകുമാർ സ്വാഗതവും ബഷീർ മണത്തല നന്ദിയും പറഞ്ഞു. ജില്ല കമ്മിറ്റിയിലേക്ക് ഫിറോസ് ചാവക്കാടിനെ തിരഞ്ഞെടുത്തു. വർക് ഷോപ്പ് അസോസിയേഷൻ പ്രസിഡണ്ടായി ഫിറോസ് ബ്ലാങ്ങാടിനെയും തെരഞ്ഞെടുത്തു. ഓർമ്മ ചന്ദ്രൻ, സലിം മണത്തല, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
കേരള കോൺഗ്രസ് (എം) ചാവക്കാട് മേഖല കൺവെൻഷൻ സമാപിച്ചു
RELATED ARTICLES