ചാവക്കാട്: സി.ഐ.ടി.യു ബസ്സ് തൊഴിലാളി യൂണിയൻ ചാവക്കാട് മേഖല കൺവെൻഷൻ സമാപിച്ചു. സെയ്തലവി അധ്യക്ഷത വഹിച്ചു. മുകുന്ദൻ തട്ടകത്ത് സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ബസ്സ് തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.വി ഹരിദാസ്, സെക്രട്ടറി കെ.പി സണ്ണി, സി.ഐ.ടി.യു ചാവക്കാട് ഏരിയാ സെക്രട്ടറി എ.എസ് മനോജ്, സി.പി.എം ചാവക്കാട് ലോക്കൽ സെക്രട്ടറി അശോകൻ, ലൈറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ ചാവക്കാട് ഏരിയാ സെക്രട്ടറി ദാസൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ കൺവെൻഷൻ തിരഞ്ഞെടുത്തു. മുകുന്ദൻ തട്ടകത്ത് (സെക്രട്ടറി), സെയ്തലവി (പ്രസിഡന്റ്).
സി.ഐ.ടി.യു ബസ്സ് തൊഴിലാളി യൂണിയൻ ചാവക്കാട് മേഖല കൺവെൻഷൻ സമാപിച്ചു
RELATED ARTICLES