ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലത്തിന് താഴെ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നതുമായി ബന്ധപ്പെട്ട് ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി മുമ്പാകെ ഫയലാക്കിയ ഹർജിയിൽ ലോക് അദാലത്തിൻ്റെ സുപ്രധാന തീർപ്പു പ്രകാരം മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. നഗരസഭ എ.ഇ ടി.ജെ ജിജോ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ പേരോത്ത്, പോലീസ് സബ് ഇൻസ്പെക്ടർ പി.കെ മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സ്ഥലമാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. കുറച്ച് കാലങ്ങളായി കരാറുകാരുമായും പൊതുമരാമത്തു വകുപ്പുമായും ഉടമസ്ഥത സംബന്ധിച്ച് നിലനിന്നിരുന്ന സാങ്കേതിക പ്രശ്നങ്ങളിൽ പരിഹാരമായതിനെ തുടർന്ന് ഗുരുവായൂർ നഗരസഭ സ്വീകരിച്ച നടപടികൾ പ്രതീക്ഷ നൽകുന്നതാണെന്ന് ഹർജിക്കാരായ ഷോപ്പ് ആന് എസ്റ്റാബ്ലിഷ്മെൻ്റ് വർക്കേഴ്സ് വെൽഫെയർ അസ്സോസിയേഷൻ ഭാരവാഹികളായ അജു എം ജോണി, ഇ.ആർ ഗോപിനാഥൻ, പി.വി ഗിരീഷ്, കെ.ബി ജയഘോഷ് എന്നിവർ അറിയിച്ചു.