ഗുരുവായൂർ: കേരള മുനിസിപ്പൽ കണ്ടിജൻ്റ് പെൻഷേനഴ്സ് അസോസിയേഷൻ ഗുരുവായൂർ നഗരസഭ അവകാശ ദിനാചരണവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. എം.സി.സി.പി.എ ജില്ലാ സെക്രട്ടറി വി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ എം.കെ ദേവാനന്ദൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കോഡിനേഷൻ കൺവീനർ ജെയിംസ് ആളൂർ, പെൻഷനർമാരായ എം.കെ മണി, കെ.കെ ജയശ്രീ എന്നിവർ സംസാരിച്ചു.