ചാവക്കാട്: ചാവക്കാട് ബാർ അസോസിയേഷൻ ക്രിസ്മസ് ആഘോഷിച്ചു. മജിസ്ട്രേറ്റ് സാരിക സത്യൻ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഫാ. അജിത്ത് ഉമ്മൻ ക്രിസ്മസ് സന്ദേശം നൽകി. മുൻസിഫ് ഡോ. അശ്വതി അശോക് കേക്ക് മുറിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അക്തർ അഹമ്മദ് സ്വാഗതം പറഞ്ഞു. ഫ്രെഡി പയസ്, പ്രത്യുഷ് ചൂണ്ടലത്ത്, അനീഷ ശങ്കർ, മഹിമ രാജേഷ്, കവിത പ്രവീൺ, സി നിഷ, ജന്യ ചന്ദ്രൻ, സി സുഭാഷ്കുമാർ, ഗോപിനാഥ പൈ, കെ.എം കുഞ്ഞിമുഹമ്മദ്, സ്റ്റോബി ജോസ്, ഷീജ ജോസഫ്, പി.എം ഫരീദാബാനു, ടി പുലരി എന്നിവർ സംസാരിച്ചു. ക്രിസ്മസ് കരോൾ ഗാന സദ്യയും സ്നേഹ വിരുന്നും ഉണ്ടായി.