കുന്നംകുളം: കുന്നംകുളം-തൃശ്ശൂർ സംസ്ഥാന പാതയിലെ കാണിപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ച് കയറി അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്കൂട്ടറുകളും ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റവരെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.