ഗുരുവായൂർ : ശബരിമല സീസൺ പ്രവർത്തനങ്ങൾക്കായി ഗുരുവായൂർ നഗരസഭയ്ക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചു. മണ്ഡലകാലത്ത് ഏറ്റവും പ്രധാനം ശുചീകരണമാണ്. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും ആരോഗ്യ-ചികിത്സാകേന്ദ്രങ്ങൾ, കുടിവെള്ളസൗകര്യങ്ങൾ, പ്രാഥമികകാര്യങ്ങൾക്കുള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് നഗരസഭ ചെയ്യുന്നത്.