ചാവക്കാട്: സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൗജന്യ കഞ്ഞി വിതരണത്തിന് തുടക്കമായി. സേവാഭാരതി ജില്ല സമിതി അംഗം പ്രമോദ് അയിനിപ്പുള്ളി, സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതി പ്രസിഡന്റ് ടി.വി ആനന്ദ്, സെക്രട്ടറി എ.ആർ സതീഷ്, ബി.ജെ.പി ചാവക്കാട് കിഴക്കൻ മേഖല പ്രസിഡന്റ് വിനോദ് പുന്ന, ആർ.എസ്.എസ് മണ്ഡലം കാര്യവാഹ് അഖിൽ മണത്തല, ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ജനാർദ്ധനൻ കോഴിക്കുളങ്ങര എന്നിവർ നേതൃത്വം നൽകി. എല്ലാ ദിവസവും വൈകീട്ട് 5.30 മുതൽ 6.30 വരെ ആശുപത്രി വളപ്പിന് പുറത്ത് മെയിൻ ഗേറ്റിന് മുൻവശത്ത് വെച്ച് സൗജന്യകഞ്ഞി വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.