Friday, December 20, 2024

നിക്ഷേപ തുക തിരികെ ലഭിച്ചില്ല; കട്ടപ്പന സഹകരണ ബാങ്കിനു മുന്നിൽ ജീവനൊടുക്കി യുവാവ്

ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിനു മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി. കട്ടപ്പന പള്ളിക്കവല വെറൈറ്റി ലേഡീസ് സെന്റർ ഉടമ സാബുവിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ് സംഭവം. 
തൂങ്ങി മരിച്ച നിലയിലാണ് സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ തുക തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments