ഏങ്ങണ്ടിയൂർ: തൃശൂർ ജില്ലയിൽ തീരദേശത്തെ ഒമ്പത് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി.
ഏങ്ങണ്ടിയൂർ, തളിക്കുളം, എടത്തുരുത്തി, വലപ്പാട്, നാട്ടിക, വാടാനപ്പിള്ളി, മതിലകം, പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്തുകളിൽ പൈപ്പ് ലൈനോ ടാങ്കറോ വഴി ഉടൻ വെള്ളമെത്തിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും കളക്ടറെ ചുമതലപ്പെടുത്തി. നാട്ടിക ഫർക്കയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എ സീതി, കെ.എ ധർമ്മരാജൻ, അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാലവിധി. ഏതെങ്കിലും രീതിയിൽ വീഴ്ച വന്നാൽ ഉത്തരവിന്റെ ലംഘനമായി കരുതുമെന്ന് വിധിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
ഇതേ ഹർജിയിൽ 2023 ഡിസംബറിൽ ശ്രീനാരായണപുരം പഞ്ചായത്തിലെ ആല ഗോതുരുത്തിലേക്ക് കുടിവെള്ളമെത്തിക്കാൻ ജല അതോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരം എസ്.എൻ പുരം പഞ്ചായത്ത് ടാങ്കർ ലോറിയിൽ കുടിവെള്ളം നൽകി വരുന്നുണ്ട്.
ചാവക്കാട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം; 13 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു