ചാവക്കാട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ചാവക്കാട് നഗരത്തിൽ എസ്.ഡി.പി.ഐ പ്രതിഷേധം. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്ററിൽ സമാപിച്ചു. മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഇല്യാസ്, ജോയിന്റ് സെക്രട്ടറി ഹംസക്കോയ, ട്രഷറർ ദിലീപ് എന്നിവർ നേതൃത്വം നൽകി.