ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെയും പൂക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊവിഡാനന്തര ശ്വാസകോശ രോഗ പരിശോധന നടത്തി. വാർഡ് 35 -ൽ പൂക്കോട് നിവാസികൾക്ക് വേണ്ടി നടത്തിയ ക്യാമ്പിന് പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജലക്ഷമി നേതൃത്വം നൽകി. ആരോഗ്യ വകുപ്പിൻ്റെ എൻ.ടി.ഇ.പി നൂറ് ദിന പരിപാടിയുടെ ഭാഗമായി നടത്തുന്ന ക്യാമ്പിന് പുറമേ ബോധവൽക്കരണ ക്ലാസും ക്വിസ് മത്സരവും വേണ്ടി സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ ടി.ബി യൂണിറ്റിലെ ഉദ്യോഗസ്ഥരായ കെ.ബി കൈലാസ്, എസ് ഷമീം, പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ചൂൽപ്പുറം സെക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ അനിത, എം.എൽ.എസ്.പി ആബിത പി ആൻ്റണി, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ബിജി ഭാസ്ക്കർ എന്നിവർ ക്യാമ്പിന് ആവശ്യമായ ലാബ് പരിശോധനകൾക്ക് നേതൃത്വം നൽകി. പൂക്കോട് മേഖലയിലെ എല്ലാ വാർഡുകളിലും ഇത്തരം ക്യാമ്പുകളും പരിശോധനകളും സംഘടിപ്പിക്കുന്നതായി പൂക്കോട് ഹെൽത്ത് ഇൻസ്പെക്ടർ സോണി വർഗീസ് അറിയിച്ചു.