Thursday, December 19, 2024

അഴിമുഖത്ത് വേലിയേറ്റത്തിൽ ഉപ്പ് വെള്ളം കയറിയ സ്ഥലം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

കടപ്പുറം: കടപ്പുറം പഞ്ചായത്ത് അഴിമുഖം ഒമ്പതാം വാർഡിൽ വേലിയേറ്റത്തിൽ പുഴഭിത്തി കവിഞ്ഞ് ഉപ്പ് വെള്ളം കയറിയ സ്ഥലം പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്  ചെയർമാൻ വി.പി മൻസൂർ അലി, വാർഡ് മെമ്പർ സെമീറ ഷെരീഫ്, മെമ്പർ അബ്ദുൽ ഗഫൂർ എന്നിവരാണ് സന്ദർശനം നടത്തിയത്. ഉപ്പു വെള്ളം കയറുന്ന പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments