ഗുരുവായൂർ: കുചേല ദിനത്തോടനുബന്ധിച്ച് ഗുരുവായൂരിലെത്തിയ ഭക്തജനങ്ങൾക്ക് ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സിൻ്റെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ കുഴച്ച അവിൽ വിതരണം ചെയ്തു. അഞ്ഞൂറോളം പേർക്കാണ് അവിൽ നൽകിയത്. മഞ്ജുളാൽ പരിസരത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് യാസീൻ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി അഡ്വ. രവിചങ്കത്ത്, പി മുരളീധര കൈമൾ, വി ഗോവിന്ദൻകുട്ടി, കെ.ആർ ഉണ്ണികൃഷ്ണൻ, മുരളി അകമ്പടി, പി.ടി ചന്ദ്രൻ, ജോത്സ്യൻ ബാബുരാജ് ബാബു, ഒ.വി രാജേഷ് എന്നിവർ നേതൃത്വം നൽകി.