Thursday, April 3, 2025

ലോക അറബി ഭാഷദിനം: പുതുമനശ്ശേരി നൂറുൽ ഹുദാ മദ്റസ വിദ്യാർത്ഥികൾ കാലിഗ്രഫി പ്രദർശിപ്പിച്ചു

പാവറട്ടി: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് പാവറട്ടി പുതുമനശ്ശേരി നൂറുൽ ഹുദാ മദ്റസ അഞ്ചാം തരം വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ കാലിഗ്രഫികൾ പ്രദർശിപ്പിച്ചു. എട്ടോളം വിഷയങ്ങളിലുള്ളതും ഭാഷാ പഠനത്തിനും അതിൻ്റെ കലാ സാഹിത്യ-വൈവിദ്ധ്യം പ്രകടമാക്കുന്നതിനും ഉതകുന്നതുമായിരുന്നു പ്രദർശനം. മുഹമ്മദ് സുറൂർ ഫൈസി നേതൃത്വം നൽകി. മദ്റസ സ്വദർ മുഅല്ലിം ശുഹൈബ് റഹ്മാനി, മഹല്ല് ഖത്വീബ് ലുഖ്മാൻ ബാഖവി, സ്റ്റാഫ് സക്രട്ടറി ആഷിക് നിസാമി, ഹാരിസ് ഫാളിലി ഫയാസ് ഉസ്ദാദ്, ഷമീർ ഉസ്താദ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments