പുന്നയൂർ: എസ്.ഡി.പി.ഐ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ടി.എം അക്ബറിന് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. പഞ്ചായത്ത് പ്രസിഡന്റ് അഷ്കർ ഖാദരിയ്യ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം ഷാഫി, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, ട്രഷർ നൗഫൽ അകലാട്, പഞ്ചായത്ത് ഭാരവാഹികൾ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.