Wednesday, December 18, 2024

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 4.98 കോടി രൂപ; കൂടാതെ ഒരു കിലോ 795 ഗ്രാം സ്വർണവും ഒമ്പത് കിലോ 980 ഗ്രാം വെള്ളിയും ലഭിച്ചു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് 4.98 കോടി രൂപ. കൂടാതെ ഒരു കിലോ 795 ഗ്രാം സ്വർണവും ഒമ്പത് കിലോ 980 ഗ്രാം വെള്ളിയും ലഭിച്ചു. ഇ ഭണ്ഡാരം വഴി മൂന്നര ലക്ഷത്തിലേറെ രൂപയും ലഭിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 20 ഉം നിരോധിച്ച  ആയിരം രൂപയുടെ ആറും  അഞ്ഞൂറിൻ്റെ 38 ഉം കറൻസികൾ ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു.സി.എസ്.ബി ഗുരുവായൂർ ശാഖക്കായിരുന്നു എണ്ണൽ ചുമതല. കിഴക്കേ നടയിലെ ഇ -ഭണ്ഡാരം  വഴി 3.11 ലക്ഷം രൂപയും പടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 44,797രൂപയും ലഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments