തൃശൂർ: ഫിലിപ്പൈൻസിൽ നിന്നുള്ള മത്സ്യകന്യകമാരും അന്റാർട്ടിക്കയിലെ കാഴ്ചകളുമായി വടക്കേ സ്റ്റാൻഡിന് സമീപമുള്ള പള്ളിത്താമം ഗ്രൗണ്ടിൽ മറൈൻ എക്‌സ്‌പോ ഒരുങ്ങുന്നു. ഡിസംബർ 19 മുതൽ ജനുവരി 26 വരെയാണ് പ്രദർശനം. സ്‌കൂബാ ഡൈവിംഗും അക്രലിക് ടണൽ അക്വേറിയവും വൈവിധ്യങ്ങളായ ലക്ഷങ്ങൾ വില വരുന്ന വിദേശികളും സ്വദേശികളുമായ മത്സ്യങ്ങളും പ്രദർശനത്തിലുണ്ടാകും. 200 അടി നീളത്തിൽ അണ്ടർ വാട്ടർ അക്രലിക് ഗ്ലാസ് ടണലും 400 അടി നീളത്തിൽ മറ്റ് അക്വേറിയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
19ന് വൈകീട്ട് ആറിന് മേയർ എം.കെ വർഗീസ് ഉദ്ഘാടനം ചെയ്യും. പ്രദർശനം ഉച്ചയ്ക്ക് രണ്ടു മതൽ ഒമ്പതു വരെയായിരിക്കും. അവധി ദിവസങ്ങളിൽ രാവിലെ 11ന് തുറക്കും. 120 രൂപയാണ് പ്രവേശന ഫീസ്. എ.കെ. നായർ, ശ്രീഹരിനായർ, പ്രഭാകർ എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.