Tuesday, December 17, 2024

ഗുരുവായൂരിൽ നാളെ കുചേലദിനാഘോഷം; ആയിരക്കണക്കിന് ഭക്തർ അവിൽപ്പൊതികളുമായി ഗുരുവായൂരപ്പനെ കാണാനെത്തും

ഗുരുവായൂർ: ദേവസ്വത്തിന്റെ കുചേലദിനാഘോഷം നാളെ നടക്കും. ധനുമാസത്തിലെ മുപ്പട്ട് ബുധനാഴ്ചയാണ് കുചേലദിനമായി ആഘോഷിക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണ് അവിൽപ്പൊതികളുമായി ഗുരുവായൂരപ്പനെ കാണാൻ വരിക.
ഈ ദിനത്തിലെ വിശേഷ വഴിപാടായ അവിൽനിവേദ്യം ശീട്ടാക്കാൻ തുടങ്ങി. മുൻകൂർ ബുക്കിങ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ ഇന്ന് വൈകീട്ട് അഞ്ചു മുതൽ ക്ഷേത്രം കൗണ്ടർ വഴി നൽകും. 25 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരാൾക്ക് മൂന്ന് ശീട്ടുവരെ അനുവദിക്കും. നാളികേരം, ശർക്കര, നെയ്യ്, ചുക്ക്, ജീരകം എന്നിവയോടെ കുഴച്ച അവിൽ പന്തീരടിപൂജയ്ക്കും അത്താഴപൂജയ്ക്കും നിവേദിക്കും.

  മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ കുചേലവൃത്തം കഥകളിപ്പദക്കച്ചേരി, രാത്രി ഏഴിന് ചോറ്റാനിക്കര നൃത്ത അക്കാദമിയുടെ ‘രാധാമാധവം’ നൃത്തശില്പം, എട്ടിന് ഡോ.എ.കെ. സഭാപതിയുടെ ‘കുചേലവൃത്തം’ കഥകളി എന്നിവയുണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments