Tuesday, December 17, 2024

കോമൺ ലോ അഡ്മിഷൻ ആൾ ഇന്ത്യ ടെസ്റ്റ്; കെ ഹാരിക്ക് ചാവക്കാട് സ്നേഹാദരം നൽകി

ചാവക്കാട്: കൺസോർഷ്യം ഓഫ് നാഷ്ണൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ നടത്തിയ കോമൺ ലോ അഡ്മിഷൻ ആൾ ഇന്ത്യ ടെസ്റ്റിൽ  ഉന്നത വിജയം കരസ്ഥമാക്കിയ കെ ഹാരിക്ക്  സ്നേഹാദരം നൽകി. മുതുവട്ടൂരിൽ നടന്ന ചടങ്ങിൽ മുൻ എം.പി ടി.എൻ പ്രതാപൻ ഹാരിക്ക് ഉപഹാരം നൽകി. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു. പി.കെ അബൂബക്കർ ഹാജി, പി യതീന്ദ്രദാസ്, സുധീരൻ, ഫിറോസ് പി തൈപറമ്പിൽ, കെ.സി ശിവദാസൻ, കെ.എച്ച് ഷാഹുൽഹമീദ്, പി.വി ബദറു, റസാഖ് ആലുംപടി, സക്കീർ കരിക്കയിൽ, പി.വി ഉസ്മാൻ, കെ.വി അലി, അബ്ദുൾ ജലീൽ, ഷാഹിദ മുഹമ്മദ്, പി.കെ കബീർ, സുപ്രിയ രാമചന്ദ്രൻ, ഷാഹിദ പോള തുടങ്ങിയവർ പങ്കെടുത്തു. ചാവക്കാട്ടെ അഭിഭാഷകനായ കെ.ബി ഹരിദാസിൻ്റെ മകനാണ് ഹാരി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments