Tuesday, March 11, 2025

ഫലസ്തീൻ ബാ​ഗുമായി പ്രിയങ്കാ ​ഗാന്ധി പാർലമെന്റിൽ; പ്രീണന ബാ​ഗെന്ന് ബിജെപി

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ​ഗാന്ധി ഇന്ന് പാർലമെന്റിലെത്തിയത് ഫലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാ​ഗുമായി. ഫലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടമാക്കുന്ന, തണ്ണിമത്തന്റെ ചിത്രം ഉൾപ്പടെ ബാ​ഗിലുണ്ട്.
പാർലമെന്റ് കെട്ടിടത്തിനുള്ളിൽ ബാ​ഗ് ധരിച്ചുനിൽക്കുന്ന പ്രിയങ്കയുടെ ചിത്രം, കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങളടക്കം പിന്നീട് വാർത്ത റിപ്പോർട്ട് ചെയ്തു. നേരത്തെ പലതവണ ഫലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പ്രിയങ്ക ഫലസ്തീൻ പരമ്പരാ​ഗത ശിരോവസ്ത്രമായ കഫിയ ധരിച്ചെത്തിയതും വാർത്തയായിരുന്നു. കൂടിക്കാഴ്ചയിൽ ഫലസ്തീനുമായുള്ള ആത്മബന്ധം അനുസ്മരിക്കുകയും ഫലസ്തീനിയൻ പോരാട്ടങ്ങൾക്ക് പ്രിയങ്ക പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments