Monday, December 16, 2024

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വിവാഹ രജിസ്ട്രേഷൻ കേന്ദ്രം ഉദ്ഘാടനം വെള്ളിയാഴ്ച 

ഗുരുവായൂർ: രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വിവാഹം നടക്കുന്ന ഗുരുവായൂർ ക്ഷേത്രപരിസരത്ത് വിവാഹം രജിസ്‌ട്രേഷൻ നടത്തുവാനുള്ള സൗകര്യമൊരുക്കി ഗുരുവായൂർ നഗരസഭ. വെള്ളിയാഴ്ച വൈകിട്ട് നാലിന് ദേവസ്വം വൈജയന്തി കെട്ടിടത്തിൽ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൻ.കെ.അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. ദേവസ്വം  ചെയർമാൻ ഡോ. വി. കെ വിജയൻ മുഖ്യാതിഥിയാകും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നഗരസഭ തനത് ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവഴിച്ചാണ് വിവാഹ രജിസ്ട്രേഷൻ  കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന വധൂവരൻമാർക്ക് വിവാഹം കഴിയുന്ന ദിവസം തന്നെ രജിസ്ട്രേഷൻ നടത്താൻ ഇത് ഏറെ സഹായകരമാകും. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ. സായിനാഥൻ, എ.എസ്. മനോജ്, എ.എം ഷഫീർ, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments