ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ടി യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉൽഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി കബീർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഐ. ആർ എമിലി സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മു ടീച്ചർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫിലോമിന ടീച്ചർ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ കെ.ജെ ചാക്കോ, നസീർ, ആരിഫ, നഷറ, സിന്ധു, കാർഷിക വികസന സമിതി അംഗങ്ങൾ, പഞ്ചമി കൃഷി ക്കൂട്ടം അംഗങ്ങൾ, കർഷകർ, കൃഷി അസിസ്റ്റന്റ് മാരായ സിമി, ജയൻ എന്നിവർ പങ്കെടുത്തു.