പുന്നയൂർ: തൃശൂരിൽ നടക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൻ്റെ പ്രചാരണത്തിന്റെ ഭാഗമായി എസ്.വൈ.എസ് മന്ദലാംകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മന്ദലാംകുന്ന് ബീച്ചിൽ ‘സൗഹൃദ ചായ’ എന്ന പേരിൽ ഗ്രാമ സമ്മേളനം സംഘടിപ്പിച്ചു. അനസ് മുഈനി പ്രാർത്ഥന നടത്തി. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. നിയാസ് കൂളിയാട്ട് സ്വാഗതം പറഞ്ഞു. സാദിഖലി ഫാളിലി മുഖ്യപ്രഭാഷണം നടത്തി. കെ.എം.ജെ യൂണിറ്റ് പ്രസിഡന്റ് ടി.എം ഹുസൈൻ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് മെമ്പർ മുഹ്സിൻ കിഴക്കൂട്ട്, കെ.എം.ജെ മന്ദലാംകുന്ന്, സർക്കിൾ പ്രസിഡന്റ് ഷംസുദ്ധീൻ മുസ്‌ലിയാർ, റിഷാദ് സഖാഫി, ഷാഹിദ് മുസ്‌ലിയാർ അകലാട്, ഷിയാസ് മുസ്‌ലിയാർ, ഷമീർ കൊന്നമാക്കൽ, അഷ്ഫാർ കിഴക്കൂട്ട്, ഷുക്കൂർ കരിയാടൻ, സിദ്ധിഖ് മാസ്റ്റർ, ഷാഹിദ്, നഈം എന്നിവർ സംസാരിച്ചു.