Sunday, April 20, 2025

ഗുരുവായൂരപ്പന് വഴിപാടായി 38.93 പവൻ തൂക്കം വരുന്ന സ്വർണ്ണ നിവേദ്യ കിണ്ണം

ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി മുന്നൂറ്റി പതിനൊന്നര ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂർ സ്വദേശി എം.എസ് പ്രസാദ് എന്ന ഭക്തനാണ് വഴിപാട് സമർപ്പണം നടത്തിയത്. ശ്രീഗുരുവായൂരപ്പന്റെ സോപാനത്ത് സ്വർണ്ണക്കിണ്ണം സമർപ്പിക്കുകയായിരുന്നു. ഏകദേശം 38.93 പവൻ തൂക്കം വരും. 25 ലക്ഷം രൂപയോളം വിലമതിക്കും. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ സ്വർണ്ണക്കിണ്ണം ഏറ്റുവാങ്ങി. ക്ഷേത്രം അസിസ്റ്റന്റ്  മാനേജർ കെ.കെ. സുഭാഷ്, പ്രസാദിന്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായി.വഴിപാടുകാർക്ക് ശ്രീഗുരുവായൂരപ്പന് ചാർത്തിയ കളഭം, പട്ട്, കദളിപ്പഴം, തിരുമുടിമാല പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങൾ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments