ഗുരുവായൂർ: പാതയോരങ്ങളുടെ വശങ്ങളിൽ മരങ്ങൾ നട്ടുപിടിപ്പിക്കൽ എന്ന പ്രവർത്തിയുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ ചക്കംകണ്ടം കായലിന് സമീപം കുടപ്പന തൈകൾ നട്ടു. ഗുരുവായൂർ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.എം ഷെഫീർ അധ്യക്ഷത വഹിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ടി.എസ് അബി സ്വാഗതം പറഞ്ഞു. ലെൻസ്‌ഫെഡ് ഭാരവാഹികൾ തൈകൾക്ക് സംരക്ഷണ വേലി സ്പോൺസർ ചെയ്തു. വാർഡ് പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.