Thursday, January 23, 2025

മണത്തല മഹല്ല് പ്രവാസി ഫോറം ‘മധുരിക്കും ഓർമകൾ’ മ്യൂസിക്കൽ ഇവൻ്റ്; പോസ്റ്റർ പ്രകാശിതമായി

ഷാർജ: മണത്തല മഹല്ല് പ്രവാസി ഫോറത്തി(എം.എം.പി.എഫ്)ന്റെ നേതൃത്വത്തിൽ നടക്കുന്ന ‘മധുരിക്കും ഓർമകൾ’ മ്യൂസിക്കൽ ഇവൻ്റിൻ്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശിതമായി. എം.എം.പി.എഫ് പ്രസിഡന്റ് ഡോ. ടി.പി ഫൈസലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്ങര പ്രകാശന കർമ്മം നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രകാശ്, അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം, എം.എം.പി.എഫ് വൈസ് പ്രസിഡന്റ് അബൂബക്കർ, ജോയിന്റ് ട്രഷറർ അൻവർ ഹുസൈൻ, അസോസിയേഷൻ ഭാരവാഹികൾ, മറ്റു സംഘടനാ നേതാക്കൾ, 

എം.എം.പി.എഫ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2025 ജനുവരി 18 ന് വൈകീട്ട് 7 മണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി അരങ്ങേറുകയെന്ന് പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം അറിയിച്ചു.

പേരകത്ത് കടന്നൽ ആക്രമണം; നിരവധി പേർക്ക് കുത്തേറ്റു, പശുവിനെയും കടന്നൽ കൂട്ടം ആക്രമിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments