Thursday, January 23, 2025

പാവറട്ടിയിൽ ബാർബർ ഷോപ്പ് കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റിൽ

പാവറട്ടി: കുണ്ടുകടവ് റോഡിൽ അൽഷാഫി കോംപ്ലക്സ് ബിൽഡിങ്ങിലുള്ള ഗ്ലാമർ സലൂൺ ബാർബർഷോപ്പ് കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് രാംപൂർ ഷഹബാദ് സ്വദേശി റിഹാനാ(21)ണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ  10 ന് രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 20,700 രൂപ മോഷണം പോയിരുന്നു. പാവറട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഒ.വി വിനോദ്, ഐ.ബി സജീവ്, സി.പി.ഒമാരായ എസ് ജയകൃഷ്ണൻ, വിനീത്, ശിവപ്രസാദ് എന്നിവരടങ്ങിയ പോലിസ് സംഘമാണ്

പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments