Friday, January 24, 2025

വ്യാജമദ്യവും മയക്കുമരുന്നും കണ്ടെത്താൻ ചാവക്കാട് മേഖലയിൽ എക്സൈസ് – പോലീസ് സംഘത്തിൻ്റെ മിന്നൽ പരിശോധന 

ചാവക്കാട്: ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് തീരദേശ മേഖലകളിൽ വ്യാജമദ്യവും മയക്കുമരുന്നും വ്യാപകമായി സംഭരിക്കാൻ സാധ്യത മുന്നിൽ കണ്ട് ചാവക്കാട് മേഖലയിൽ മിന്നൽ പരിശോധന നടത്തി. ചാവക്കാട് എക്സൈസ് റെയ്ഞ്ച് ഓഫീസിൻ്റെയും മുനക്കക്കടവ് കോസ്റ്റൽ പോലീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലാങ്ങാട് ബീച്ച്, ബീച്ചിലെ ഇതര സംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങൾ, സുനാമി കോളനി എന്നി സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വരും  ദിവസങ്ങളിൽ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഊർജിതമായ പരിശോധനയും റെയ്ഡുകളും നടത്തുമെന്ന് എക്സൈസ് – കോസ്റ്റൽ പോലീസ് സംഘം അറിയിച്ചു. അസിസ്റ്റന്റ്  എക്സൈസ് ഇൻസ്പെക്ടർ   പി.എൽ ജോസഫ്, കോസ്റ്റൽ പോലീസ് എസ്‌.ഐമാരായ സുമേഷ് ലാൽ,ലോഫി രാജ്, എക്സൈസ്  പ്രിവൻ്റീവ് ഓഫീസർ അരുൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്യാം, അനിൽ പ്രസാദ്, കോസ്റ്റൽ പോലീസ് സി.പി.ഒ മാരായ അവിനാശ്, അനൂപ്, ബബിൻ ദാസ്, ബിബിൻ, എ.എസ്‌ ഐ.സജയ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments