Tuesday, June 2, 2026

സി.പി.എം ചാവക്കാട് ഏരിയ സമ്മേളനത്തിന് അണ്ടത്തോട് തുടക്കം

ചാവക്കാട്: സി.പി.എം ചാവക്കാട് ഏരിയ സമ്മേളനത്തിന് അണ്ടത്തോട് തുടക്കമായി. കെ.ടി ഭരതൻ നഗറിൽ (വി.പി മാമു സ്മാരക പുന്നയൂർക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) മുതിർന്ന പാർട്ടി അംഗം സി.ഡി ചിത്രാംഗദൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയം​ഗം എന്‍.ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ അക്ബർ എം.എൽ.എ താൽക്കാലിക അധ്യക്ഷനായി. ടി.വി സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും എ.എച്ച് അക്ബർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി.ടി ശിവദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം കൃഷ്ണദാസ്, എൻ.കെ അക്ബർ എം.എൽ.എ, ഷീജ പ്രശാന്ത്, എറിൻ ആൻ്റണി എന്നിവ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ  സെക്രട്ടറിയേറ്റംഗങ്ങളായ മുരളി പെരുനെല്ലി എം.എൽ.എ, കെ.വി അബ്ദുൾ ഖാദർ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ട്രഷറർ എ .ഡി ധനീപ്  സ്വാഗതം പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിൽ സമ്മേളനം തുടരും. ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ്, ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണം എന്നിവ നാളെ നടക്കും.സമ്മേളനത്തിൽ 14 ലോക്കൽ കമ്മിറ്റികളിൽനിന്നായി 171 പ്രതിനിധികൾ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് റെഡ് വളണ്ടിയർ മാർച്ചും  പ്രകടനവും പൊതുസമ്മേനവും നടക്കും. മന്ദലാംകുന്ന്  കിണർ നിന്നും മാർച്ച് ആരംഭിക്കും. പൊതുസമ്മേളനം അണ്ടത്തോട് സെൻ്റിൽ സംസ്ഥാന സെക്രട്ടറിയേറ്റം​ഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments