Wednesday, December 11, 2024

ഗുരുവായൂർ ഏകാദശി; പ്രസാദ ഊട്ടിൽ പങ്കെടുത്തത് 40,000ലേറെ പേർ

ഗുരുവായൂർ: ഗോതമ്പ് ചോറും രസ കാളനും  പുഴുക്കും അച്ചാറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി പ്രസാദ ഊട്ടിൽ ഇത്തവണ പങ്കെടുത്തത് 40,000 ത്തിലേറെ പേർ. രാവിലെ 9 മണിയോടെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ പ്രസാദ ഊട്ട് ആരംഭിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെ അവസാനം വരി നിന്നെത്തിയ ഭക്തനും പ്രസാദ ഊട്ട് നൽകി. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും വൈകിയെത്തി വർക്കെല്ലാം പ്രസാദ ഊട്ട് നൽകി. നാലേകാലോടെ പരിസമാപ്തിയായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments