തൃശൂർ: നിർമ്മാണം പൂർത്തികരിച്ച തൃശൂർ കോർപ്പറേഷൻ ഒളരിക്കര അമ്പാടിക്കുളം സംരക്ഷണ ഭിത്തിയും സൗന്ദര്യവൽക്കരണവും ഒലിച്ചു പോയത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് അയ്യന്തോൾ മണ്ഡലം കമ്മിറ്റി അമ്പാടികുളം പരിസരത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അമ്പാടിക്കുളം സംരക്ഷണ ഭിത്തിയും ടൈൽ വിരിച്ച് സൗന്ദര്യവൽക്കരണം നടത്തിയ ഭാഗവും പൂർണ്ണമായി തകർന്ന് കുളത്തിലേക്ക് ഒലിച്ചു പോയത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പത് ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്. കെ.പി.സി.സി സെക്രട്ടറി എ പ്രസാദ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യ്തു. നിർമ്മാണത്തിലെ അപാകത സംബന്ധിച്ച് അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നും കോർപ്പറേഷൻ മേയറെ പ്രതിചേർത്ത് പ്രോസിക്യൂട്ട് ചെയ്യണമെന്നും നഷ്ടം മേയറിൽ നിന്നും ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്സ് അയ്യന്തോൾ മണ്ഡലം പ്രസിഡണ്ട് ശ്രീറാംശ്രീധർ അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണ്ണ സമാപന സമ്മേളനം കോർപ്പറേഷൻ മുൻ മേയർ ഐ.പി പോൾ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡണ്ട് കെ സുമേഷ്, തൃശൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഫ്രാൻസിസ് ചാലിശേരി, അയ്യന്തോൾ മണ്ഡലം പ്രസിഡണ്ട് കെ സുരേഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ പി വി രാജു, രാമചന്ദ്രൻ കോലോത്ത്, രാജു കുരിയാക്കോസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷീല രാജൻ, കൗൺസിലർമാരായ മെഫി ഡെൽസൺ, സുനിത വിനു, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികള ഡെൽജിൻ ഷാജു, ദീപക് വിൽസൺ, ശരത് കെ മേനോൻ, പ്രവീൺ പ്രേമൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ലീലാധരൻ പുല്ലഴി, ഹരിത്ത് ബി കല്ലുപാലം, ഷിബു വേഴപ്പറമ്പിൽ, ജിൻസ് തട്ടിൽ, വിജയകുമാർ, അനിൽ കര്യാട്ടുകര, ബിജു പേരെപ്പാടൻ എന്നിവർ സംസാരിച്ചു.