Wednesday, December 11, 2024

വൈദ്യുതി നിരക്ക് വർധന; പാവറട്ടിയിൽ ആം ആദ്മി പാർട്ടി പ്രതിഷേധം 

പാവറട്ടി: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പാവറട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആം ആദ്മി പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. സി.എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരനെ കൊള്ളയടിക്കുന്നതാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നും സാധാരണക്കാരന് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിൻസൻ്റ് കണ്ടംകുളത്തി ചാക്യാർ കൂത്തിലൂടെ വൈദ്യുതി വില വർധനവിന് സംബന്ധിച്ച പ്രശ്നങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകും വിധത്തിൽ അവതരിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സെബി ജോണി അധ്യക്ഷനായിരുന്നു. മണലൂർ മണ്ഡലം സെക്രട്ടറി ജിമ്മി ജോൺ, ജില്ല ജോയിന്റ് സെക്രട്ടറി ബെന്നി പൊന്തേക്കൻ, ജില്ലാ കൗൺസിൽ അംഗം പി.എം നൂറുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ഇഖ്ബാൽ കേച്ചേരി എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments