Wednesday, December 11, 2024

എഞ്ചിൻ നിലച്ച് ബോട്ട് കടലിൽ കുടുങ്ങി; എട്ടു തൊഴിലാളികളെ രക്ഷപ്പെടുത്തി 

ചാവക്കാട്: എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടിലെ എട്ടു തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. മുനക്കകടവ് ഫിഷ് ലാൻ്റിങ് സെൻ്ററിൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനു പോയി 10 നോട്ടിക്കല്‍ മൈല്‍ അകലെ ചേറ്റുവ അഴിമുഖത്തിന് തെക്ക് പടിഞ്ഞാറ്  ഭാഗത്ത് എഞ്ചിൻ നിലച്ച് കുടുങ്ങിയ കടപ്പുറം മുനക്കകടവ് സ്വദേശി പൊന്നാക്കാരൻ വീട്ടിൽ മുഹമ്മദാലിയുടെ    അൽ നൂർ എന്ന ബോട്ടിലെ എട്ട് മൽസ്യ തൊഴിലാളികളെയാണ് ഫിഷറീസ് അധികൃതർ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ഇന്ന് രാവിലെ 6.30 ഓടെയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.  ഉടൻ തന്നെ ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടര്‍ എം.എഫ് പോളിൻ്റെ നിര്‍ദേശാനുസരണം  മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസ് വിങ് ഓഫീസർമാരായ വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, വി.എൻ പ്രശാന്ത്കുമാർ, റസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, വിപിൻ,  ബോട്ട് സ്രാങ്ക് റഷീദ്, എഞ്ചിൻ ഡ്രൈവർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments