ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചൂൽപ്പുറം ബയോപാർക്കിലും ഗ്യാസ് ക്രിമറ്റോറിയത്തിലും ക്യാമറകൾ സ്ഥാപിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വിച്ച് ഓൺനടത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈലജ സുധൻ, എ.എസ് മനോജ്, കൗൺസിലർമാരായ സിന്ധു ഉണ്ണി, ബിബിത, സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർ എസ്.ഹർഷിദ്, പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.എസ് നിയാസ്, കെ.ബി സുബിൻ, കെ.എസ്.ഡബ്ലിയു.എം.പി എഞ്ചിനീയർമാരായ അനൂപ്, ആതിര, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് ക്യാമറ സ്ഥാപിച്ചത്.