ചാവക്കാട്: മൈസൂരിലുണ്ടായ വാഹനത്തിൽ തിരുവത്ര സ്വദേശി മരിച്ചു. തിരുവത്ര അത്താണിക്കടുത്ത് ഏറച്ചം വീട്ടിൽ പാലപ്പെട്ടി യൂസഫിൻ്റെ മകൻ അബിൻ ഫർഹാനാണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു അപകടം. സുഹൃത്തുക്കളുമൊത്ത് രണ്ട് ബൈക്കുകളിലായി യാത്ര ചെയ്യവേ ഫർഹാൻ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൈസൂർ മെഡിക്കൽ കോളേജ് ആൻ്റ് റിസർച്ച് സെൻ്ററിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ് അബിൻ ഫർഹാൻ.
മാതാവ്: റംഷീന.