Wednesday, December 11, 2024

ഹോംസ്റ്റേ സർവ്വീസ്ഡ് വില്ല; ഗുരുവായൂരിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള ഹോംസ്റ്റേ ആൻ്റ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ ഹോംസ്റ്റേ സർവ്വീസ്ഡ് വില്ല തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂർ ഹോംസ്റ്റേയിൽ തൃശ്ശൂർ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ.സി പ്രേംദാസ് ഉദ്ഘാടനം ചെയ്തു. കേരള ഹാറ്റ്സ് ജില്ലാ പ്രസിഡന്റ് പി.എം പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. ഹാറ്റ്സ് സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം എം.പി ശിവദത്തൻ   മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ദേവിക ദിലീപ് മുഖ്യാതിഥിയായി. അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ ശാരിക വി നായർ  ക്ലാസ് നയിച്ചു. തുടർന്ന് ഹോംസ്റ്റേ സംരംഭകരുടെ അനുഭവം പങ്കുവച്ചു . ഹാറ്റ്സ് ജില്ല സെക്രട്ടറി പി.ഡി ഷാജൻ സ്വാഗതവും ട്രഷറർ ജില്ലാ ട്രഷറർ  ജോബി ജേക്കബ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments