Wednesday, December 11, 2024

തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ്; ഒരുമനയൂർ രണ്ടാംഘട്ട പബ്ലിക്‌ ഹിയറിങ് നടത്തി

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്തിൽ 2024-25 വർഷത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ  രണ്ടാംഘട്ട പബ്ലിക്‌ ഹിയറിങ് നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കയ്യുമ്മു ടീച്ചർ, കെ.വി രവീന്ദ്രൻ,  ഇ.ടി ഫിലോമിന ടീച്ചർ, ബ്ലോക്ക് മെമ്പർമാരായ കെ ആഷിത, ഷൈനി ഷാജി, മിസ്രിയ മുസ്തക്കലി, പഞ്ചായത്ത് മെമ്പർമാരായ നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, ആരിഫ ജൂഫെയർ, കെ.ജെ ചാക്കോ, സി.ഡി.എസ് ചെയർപേഴ്സൺ  സുലൈഖ കാദർ, ഉദ്യോഗസ്ഥർ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments