Sunday, January 11, 2026

കടപ്പുറത്തെ കടൽക്ഷോഭം; അഞ്ചങ്ങാടിയിൽ എസ്.ഡി.പി.ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കടപ്പുറം: കടൽ കയറി ഇല്ലാതാകുന്ന കടപ്പുറം പഞ്ചായത്തിലെ ജനങ്ങൾ ഭീതിയുടെ നിഴലിൽ ഇനിയുമെത്ര നാൾ കഴിയണമെന്ന ചോദ്യവുമായി മനുഷ്യാവകാശ ദിനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അഞ്ചങ്ങാടി സെൻ്ററിൽ നടന്ന പ്രതിഷേധ പരിപാടി എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എച്ച് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി.കെ റിയാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി അംഗം ഹുസൈൻ തങ്ങൾ സ്വാഗതവും കമ്മിറ്റി അംഗം മുനീർ തൊട്ടാപ്പ് നന്ദിയും പറഞ്ഞു. മണ്ഡലം നേതാക്കളായ ഷഫീദ് ബ്ലാങ്ങാട്, ഇബ്രാഹിം പുളിക്കൽ, പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് അയ്യൂബ്  തൊട്ടാപ്പ്, പഞ്ചായത്ത് നേതാക്കളായ ടി.എച്ച് നിസാമുദ്ദീൻ, ഹനീഫ, സലാഹുദ്ദീൻ, അജ്മൽ പുതിയങ്ങാടി, ഇല്യാസ് തൊട്ടാപ്പ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments