കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ വീഡിയോ ഗ്രാഫറായ യുവാവ് ആഡംബരവാഹനമിടിച്ചു മരിച്ചു. വടകര കടമേരി തച്ചിലേരി താഴെ കുനിയില്‍ സുരേഷ് ബാബുവിന്റെ ഏകമകന്‍ ടി കെ ആല്‍വിന്‍(20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഡിഫന്‍ഡര്‍ ആല്‍വിനെ ഇടിച്ചുതെറിപ്പിക്കുകയായിരന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് വര്‍ഷം മുന്‍പ് വൃക്കയിലെ ശസ്ത്രക്രിയയ്ക്കു വിധേയനായ ആല്‍വിന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. മെഡിക്കല്‍ ചെക്കപ്പിനും ജോലി ചെയ്യുന്ന കമ്പനിയുടെ പ്രമോഷന്‍ ഷൂട്ടിനുമായാണ് യുവാവ് നാട്ടിലെത്തിയത്. വെള്ളയില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ രാവിലെ ഏഴരയോടെ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.