വടക്കാഞ്ചേരി: വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ധൻബാദ് എക്സ്പ്രസ്സിൽ നിന്ന് 5.200 കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘവും ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് 5 പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും ഉപയോഗം തടയുന്നതിനായി റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആര്‍.ടി.സി, ടൂറിസ്റ്റ് ബസ്, തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജിജി പോളിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി മധു, ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.എ സുരേഷ്, എ.ആർ സുരേഷ് കുമാർ, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് സി.എം സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ് പി.ആര്‍, അർജുൻ പി .ആര്‍, നിതീഷ് കെ.സി എന്നിവരെ കൂടാതെ റെയിൽവേ ക്രൈം ഇൻ്റലിജൻസ് ബ്യൂറോ വിഭാഗം ഇൻസ്പെക്ടർ ദീപക് എ.ഡി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.എം ഷിജു, എന്‍ അശോക് തുടങ്ങിയവരുമുണ്ടായിരുന്നു.