ചാവക്കാട്: പുത്തൻകടപ്പുറം സൂര്യ കലാകായിക സാംസ്ക്കാരിക വേദി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക യോഗത്തിൽ പി.എ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം അജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ.എസ് ഷംനാദ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് – പി.എച്ച് ഹർഷാദ്, വൈസ് പ്രസിഡൻ്റ് – പി.ബി ഹംസ, സെക്രട്ടറി – പി.എം അജിത്ത്, ജോയിൻ്റ് സെക്രട്ടറി – കെ.എച്ച് ഫാസിൽ, ട്രഷറർ – ടി.കെ അബ്ദുൽ സലാം, രക്ഷാധികാരികളായി
പി.എ സെയ്തുമുഹമ്മദ്, ടി.കെ മുസ്തഫ, പി.എ ഷറഫുദ്ധീൻ എന്നിവരെയും തിരഞ്ഞെടുത്തു.