Saturday, April 19, 2025

പൈതൃകം ഗുരുവായൂർ ഏകാദശി സാംസ്കാരികോത്സവം ബുധനാഴ്ച

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഏകാദശി ദിനത്തിൽ ഏകാദശി സാംസ്കാരികോത്സവും കർമ്മ ശ്രേഷ്ഠ പുരസ്ക്കാര സമർപ്പണവും  സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ബുധനാഴ്ച പുലർച്ചെ അഞ്ചിന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി  നമ്പൂതിരി ആചാര്യനാകുന്ന സപരിവാര പൂജയോടെ ചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ 9 ന് സാംസ്കാരിക സമ്മേളനം  ഐ.എസ്.ആർ. ഒ.മുൻ ചെയർമാൻ ഡോ.കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ  സംഗീതജ്ഞൻ മണ്ണൂർ എം.പി രാജകുമാരനുണ്ണിക്ക് കർമ്മ ശ്രേഷ്ഠാ പുരസ്ക്കാരം സമർപ്പിക്കും. പൊന്നാടയും പ്രശസ്തിപത്രവും ഫലകവും പതിനായിരത്തി ഒന്ന് രൂപയുമടങ്ങുന്നതാണ് പുരസ്ക്കാരം. ചടങ്ങിൽ ചിറ്റ് മാൻ ഓഫ് ദ ഇയർ സംസ്ഥാന പുരസ്ക്കാരം ലഭിച്ച പി.എസ് പ്രേമാനന്ദനെ പൊന്നാടയും ഉപഹാരവും നൽകി ആദരിക്കും.തുടർന്ന് ശ്രീകൃഷ്ണ സംഗീതാർച്ചന നടക്കും. വൈകീട്ട് ആറിന് പൈതൃകം    ഗുരുവായൂർ ദേവസ്വവുമായി സഹകരിച്ച് ക്ഷേത്ര പരിസരത്ത്  കൊല്ലം -ചവറ മഹാലക്ഷ്മി വിളക്ക് സമിതിയുടെ  ആഭിമുഖ്യത്തിൽ  “പ്രത്യേക ദീപക്കാഴ്ച “ഒരുക്കും.ദീപക്കാഴ്ച ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ ചലചിത്ര സംവിധായകൻ സ്റ്റിൽജു അർജുൻ, അഡ്വ. പ്രേമമേനോൻ എന്നിവർ ഒരുക്കിയ ഗുരുപവനപുരേശം എന്ന യൂട്യൂബ് ആൽബം പ്രകാശനം ചെയ്യും. ചടങ്ങിൽ പ്രമുഖ  സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.വൈശ്രവണത്ത് നാരായണൻ നമ്പൂതിരി, അഡ്വ.രവി ചങ്കത്ത്, ഡോ.കെ.ബി.പ്രഭാകരൻ,മണലൂർ ഗോപിനാഥ്,മധു.കെ. നായർ, ശ്രീകുമാർ പി നായർ, കെ.കെ. വേലായുധൻ, എ.കെ. ദിവാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments