ഗുരുവായൂർ: മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശവാസികളുടെ കൂട്ടായ്മയോടെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടത്തിവരുന്ന ചരിത്ര പ്രസിദ്ധമായ 68-ാമത് ദേശവിളക്കും അന്നദാനവും ഡിസംബർ 14 ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ നാലിന് നിർമ്മാല്യ ദർശനത്തോടെ ദേശവിളക്കിനോടനു ബന്ധിച്ച പരിപാടികൾ ക്ഷേത്രത്തിൽ ആരംഭിക്കും. പുലർച്ചെ അഞ്ചിന് കേളി, ആറിന് മമ്മിയൂർ ഭഗവതി ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പിന് ശേഷം മരത്തംകോട് മഠപതി ജ്യോതിപ്രകാശൻറെ മകൻ ജയദേവൻ സ്വാമി വിളക്ക് പന്തലിൽ പ്രതിഷ്ഠാകർമ്മം നിർവ്വ ഹിക്കും. തുടർന്ന് പുഷ്‌പാഭിഷേകം നടക്കും. രാവിലെ ഏഴിന് ഗുരുവായൂർ കൃഷ്ണ കുമാർ ആൻഡ് പാർട്ടിയുടെ അഷ്ടപദി, ഒമ്പതിന് ഗുരുവായൂർ മുരളി ആൻഡ് പാർട്ടിയുടെ നാദസ്വര കച്ചേരിയും പത്തിന് ശിവഹരി ഭജൻസ് വൈക്കം നയിക്കുന്ന ഹൃദയജപലഹരിയും ഉണ്ടായിരിക്കും. വൈകീട്ട് ദീപാരാധനക്ക് ശേഷം ഗുരുവായൂർ കിഴക്കേ ഗോപുര നടയിൽനിന്ന് ഗജവീരന്മാർ, താലപ്പൊലി, കേരളത്തിലെ പ്രമുഖ പഞ്ചവാദ്യ കലാകാരന്മാർ പങ്കെടു ക്കുന്ന പഞ്ചവാദ്യത്തോടും നാദസ്വര മേളത്തോടും കൂടി പാലക്കൊമ്പ് എഴുന്നള്ളിക്കും. വിളക്കുപന്തലിൽ രാത്രി ഏഴിന് ജി.കെ പ്രകാശ് ആൻ്റ് പാർട്ടിയുടെ സമ്പ്രദായ ഭജനയും, രാത്രി പത്തിന് ശാസ്താംപാട്ട്, തുടർന്ന് പാൽക്കുടം എഴുന്നള്ളിപ്പ്, കന ലാട്ടം, തിരി ഉഴിച്ചൽ എന്നീ ചടങ്ങുകൾ നടക്കും. ദേശവിളക്ക് ദിവസം മമ്മിയൂർ ക്ഷേത്ര ത്തിൽ വരുന്ന പതിനായിര കണക്കിന് ഭക്തജനങ്ങൾക്ക് രാവിലലെയും, ഉച്ചക്കും, രാത്രിയും വിപുലമായ അന്നദാനവും ഒരുക്കിയിട്ടുണ്ട്.മമ്മിയൂർ അയ്യപ്പ ഭക്ത സംഘം പ്രസിഡണ്ട് അനിൽകുമാർ ചിറക്കൽ, ദേശവിളക്ക് ആഘോഷ സമിതി ചെയർമാൻ കെ. കെ.ഗോവിന്ദദാസ്, ജനറൽ കൺവീനർ പി.സുനിൽകുമാർ, അന്നദാന കമ്മറ്റി ചെയർമാൻ അരവിന്ദൻ പല്ലത്ത്, രാജഗോപാലൻ മുള്ളത്ത്, രാമചന്ദ്രൻ പല്ലത്ത്, ഗോപൻ താഴിശ്ശേരി, വേണുഗോപാൽ കളരിക്കൽ, പി.അനിൽകുമാർ, ഒ.രതീഷ്, എം. ആനന്ദ്, എ.വി. ഉണ്ണിക്യ ഷ്ണൻ, കെ. കെ.രാധാകൃഷ്‌ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.