പത്തനംതിട്ട: തുലാപ്പള്ളി കണമല പാലത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ അയ്യപ്പഭക്തരുടെ മേല്‍ പാഞ്ഞുകയറി. തിങ്കഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.
തമിഴ്‌നാട് നാമക്കൽ സ്വദേശികളായിരുന്നു ബസിലുണ്ടായിരുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങവേ ബസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ഇതേസമയം ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചങ്ങനാശ്ശേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ അയ്യപ്പ ഭക്തരുടെ മേല്‍ പാഞ്ഞുകയറി, ഒരാളുടെ നില ഗുരുതരം
RELATED ARTICLES